
പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകിയുടെ വീട്ടിൽ എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് .മുബൈയിലെ അന്തേരിയിലാണ് സംഭവം. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി.ജിത്തു താംബേ എന്ന 30 വയസുകാരനും 17 വയസുകാരിയും തമ്മില്‍ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരികളെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്.

