Entertainment News

ആശുപത്രിവാസം കഴിഞ്ഞു,പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍. കഴിഞ്ഞയാഴ്ച്ചയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു.

“ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഫെബ്രുവരി 27-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആൻജിയോപ്ലാസ്റ്റി ചെയ്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!