Entertainment News

സെക്കൻഡ് ഷോ ഇല്ല;അജഗജാന്തരവും റിലീസ് മാറ്റിവെച്ചു

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് മാറ്റിവെച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി.

അതെ സമയം കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ എത്രയും വേഗം സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റർ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും മാർച്ച് 8ന് തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!