കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംങ്ങിന്റെ ആത്മഹത്യക്ക് കാരണക്കാരായ അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടി ആവശ്യപ്പെട്ടു.
ജസ്പ്രീതിനേക്കാള്‍ ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലൂടെ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായത്. പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിച്ചാല്‍ മതിയെന്ന വംശീയ പരാമര്‍ശം പ്രബുദ്ധ കേരളത്തിന് അപമാനമാണ് .
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ എ.എം അബ്ദുല്‍മജീദ്, മുസ്തഫ പാലാഴി, ഇ.പി.അന്‍വര്‍ സാദത്ത് , മണ്ഡലം നേതാക്കളായ അയ്യൂബ് കുറ്റിച്ചിറ , അബ്ദുല്‍ ഗഫൂര്‍ ഇടിയങ്ങര എന്നിവര്‍ ജസ്പ്രീത് സിംങ്ങിന്റെ വസതി സന്ദര്‍ശിച്ചു.

