Trending

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ഏറെ നാളായി ചികിത്സയിലായിരുന്ന പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ നായികയായി ഉൾപ്പടെ അഭിനയിച്ചു.1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
എം.ജി.ആർ, ശിവാജി ​ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമാതാവുമായ എ.വി.എം രാജനാണ് ഭർത്താവ്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!