Trending

ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്.ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!