അഞ്ജലി ഈശ്വരൻ,ആര്യൻ ഈശ്വരൻ ഒരേ ദിവസം ഭൂമിയിലേക്ക് വന്നവർ. അഞ്ജലി ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കാനും കലോത്സവവേദികളിൽ അരങ്ങേറാനും തുടങ്ങി. തൻറെ ഇരട്ട സഹോദരി നൃത്ത വേദിയിൽ തിളങ്ങുന്നത് കണ്ട് ആര്യനും നൃത്തം അഭ്യസിക്കാൻ തുടങ്ങി.കൊച്ചച്ചൻ ഡോ. കുമാർ ഇരുവർക്കും പരിശീലനം നൽകി. അഞ്ജലി എൽ.പി യുപി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം തുടങ്ങിയ നൃത്തയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഇരുവരും ഇടുക്കി വണ്ടൻമേട് സെൻ് ആൻ്റണിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം നടന്ന കഥകളി മത്സരത്തിൽ ആര്യൻ ഈശ്വരൻ
ബി.ഗ്രേഡ് നേടിയിരുന്നു.അഞ്ജലിക്കും ആര്യനും ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിക്ക് എ ഗ്രേഡ് ആണ് ലഭിച്ചത്. അച്ഛൻ ഈശ്വരൻ, അമ്മ വാസന്തി.ഇരുവരുടെയും സഹോദരി അലംകൃതയും നൃത്തം അഭ്യസിക്കുന്നുണ്ട്.