കലോത്സവ വേദികളിലെ എക്കാലത്തെയും പ്രശ്നമാണ് സാങ്കേതിക തകരാർ മൂലം കുട്ടികൾക്ക് അവസരങ്ങൾ നഷ്ടമാകുന്നത്. അങ്ങനൊരു കഥയാണ് അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥി നകുൽരാജിന് പറയാനുള്ളത്. എറണാകുളത്ത് നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി അവതരിപ്പിക്കുന്ന വേദിയിലേക്കുള്ള മൈക്ക് ഓഫ് ആയതിനെ തുടർന്ന് രണ്ടാം സ്ഥാനം നേടി. തളരാത്ത ആത്മവിശ്വാസം കൊണ്ട് പ്രോഗ്രാം കമ്മിറ്റിക്ക് നൽകിയ അപ്പീലിലൂടെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്തി. മികച്ച പ്രകടനത്തിലൂടെ കുച്ചിപ്പിടിയിൽ എ.ഗ്രേഡ് നേടുകയും ചെയ്തു. കലാക്ഷേത്ര അമൽനാഥ്,കലാക്ഷേത്ര ഹരിതാമണിയമ്മയുമാണ് പരിശീലകർ.മഹാദേവനെ സ്തുതിച്ചു കൊണ്ടുള്ള കീർത്തനമാണ് അവതരിപ്പിച്ചത്.