സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പ്രശ്നോത്തരയിൽ എഗ്രേഡ് നേടി നിഹാല ഫാത്തിമ.
ചെറുപ്പ മുതലേ പ്രശ്നോത്തരി മത്സരങ്ങളോടുള്ള അടങ്ങാത്ത ആവേശവും മോഹവുമാണ് പ്ലസ്.ടു വിദ്യാർത്ഥി നിഹാല ഫാത്തിമയെ 63-ാം സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എത്തിച്ചത്. കഴിഞ്ഞവർഷം അറബി പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് കൈമുതലാക്കി ഉറുദു പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുത്ത് ഇത്തവണയും എഗ്രേഡ് നേടി. ആലുവ സ്വദേശി യൂസഫ് കെ.കെ യുടെ മകളാണ്. ആലുവ ഗവ.ബോയ്സ് എച്ച്.എസ്.എസ് സ്കൂൾ പ്ലസ്.ടു വിദ്യാർത്ഥിയാണ്.