Trending

നിങ്ങടെ സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടാകും; വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: അതിജീവനത്തിന്റെ പ്രതീകമായി വയനാട്ടില്‍ നിന്നെത്തിയ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ തകര്‍ന്നുപോയ വെള്ളാര്‍മല സ്‌കൂള്‍ അവിടെ തന്നെ പുനര്‍നിര്‍മിക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്. ”നിങ്ങടെ സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടാകും” എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദത്തിരയിളക്കം. ‘ഞങ്ങളുടെ സ്‌കൂള്‍ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം’ എന്ന് കുട്ടികള്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം, വെള്ളാര്‍മല ജി വി എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികളുടെ അതിജീവനനൃത്തം ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റ് കൂട്ടി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!