37ാം പിറന്നാൾ ആഘോഷിക്കുന്ന ബി ടൗണിന്റെ മുൻനിര നായികമാരിൽ ഒരാളായ ദീപിക പദുക്കോണിന് പിറന്നാൾ ആശംസകളുമായി കിംഗ് ഖാൻ.നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്റെ പ്രിയപ്പെട്ട ദീപിക പദുക്കോണിനോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.പ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ സ്റ്റില്ലും നടൻ പുറത്തുവിട്ടിട്ടുണ്ട്. പഠാനിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ചിത്രത്തിന് എതിരെ ബോയ്ക്കോട്ട് ക്യാംപെയ്ൻ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പഠാനിലെ ബേഷാരം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തത്.