തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.
രാവിലെ എട്ടരയോടെ സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിലാണ് അപകടം നടന്നത് .
വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
പുതുവർഷദിനത്തിൽ വിരുദുനഗർ ജില്ലയിൽ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചിരുന്നു.

