കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ജേതാക്കളായ പാറ്റേൺ കാരന്തൂർ ടീമിന് ഇരട്ടക്കിരീടം ലഭിച്ചു. ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വോളി ഫ്രണ്ട്സ് പയമ്പ്രയെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് (സ്കോർ 27-25, 25-22) പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. പെൺകുട്ടികളുടെ വിഭാഗത്തിലും ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ഐ.പി.എം അക്കാദമി വടകര ടീമിനെ (സ്കോർ 25-11, 25-14) പരാജയപ്പെടുത്തി പാറ്റേൺ കാരന്തൂർ ജേതാക്കളായി. പാറ്റേൺ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങിൽ കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി ,കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പാൾ അബ്ദുന്നാസർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി.മുസ്തഫ അധ്യക്ഷത വഹിച്ചു.പാറ്റേൺ സെക്രട്ടറി സി.യൂസഫ് സ്വാഗതം പറഞ്ഞു.പ്രദീപൻ നന്ദി പറഞ്ഞു.
ജില്ലാ സബ്ബ് ജൂനിയർ വോളി;പാറ്റേൺ കാരന്തൂരിന് ഇരട്ടക്കിരീടം

