പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറിന്റെ ടീസർ എത്തി.ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബർ ആറിനാണ് റിലീസ് ചെയ്യുക. യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് 26 സെക്കന്റ് ദൈർഘ്യമുള്ള ടീസർ.സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത് ഫഹദിന്റെ ( ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’ .ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 ന് തിയറ്ററുകളില്‍ എത്തും.
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സംവിധായകനാണ് സുകുമാര്‍