നിര്‍ധനരോട് അനുകമ്പയുള്ള ഹൃദയമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കാരന്തൂര്‍ മര്‍ക്കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനങ്ങളില്‍ എത്തിയാലും മാതാപിതാക്കളെ അനുസരിക്കുന്നവരാകണം. വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ രക്ഷിതാക്കളോട് മുഖം ചുളിക്കുന്നവരായി വിദ്യാര്‍ഥികള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് കോളേജിലെ മനശാസ്ത്ര പഠനവകുപ്പിന് വേണ്ടിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്. പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷനായി. മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഡോ.പി.എം രാഘവന്‍, എ.കെ ഖാദര്‍ ,ഒ.മുഹമ്മദ് ഫസല്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി എന്നിവര്‍ സംസാരിച്ചു. ശമീര്‍ സഖാഫി മപ്രം സ്വാഗതവും സഫ്‌ന നന്ദിയും പറഞ്ഞു.
വിദ്യാര്‍ഥികള്‍ നിര്‍ധനരോട് അനുകമ്പയുള്ളവരാകണം – സി.മുഹമ്മദ് ഫൈസി

