
കോവിഡ് വാക്‌സിൻ രാജ്യത്ത് ഉടനെത്തിക്കുമെന്ന് പ്രധാന മന്ത്രി.വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് കോവിഡ് വാക്‌സിൻ ജനങ്ങളിൽ പരീക്ഷിക്കാൻ സാധിക്കും.സർവകക്ഷി യോഗത്തിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
സുരക്ഷിതമായ വില കുറഞ്ഞ വാക്സിൻ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്സിൻ സംഭരണത്തിന് കോൾഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണെന്നും ലോകം മുഴുവൻ വാക്സിനുമായി ബന്ധ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ.

