Announcements

അറിയിപ്പുകൾ

ഫറോക്ക് പുതിയ പാലത്തിൽ ഗതാഗത നിയന്ത്രണം ദേശീയപാത 66 ൽ ഫറോക്ക് പുതിയപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (നവംബർ അഞ്ച് ) മുതൽ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണംപത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്ന എല്ലാ വിഭാഗക്കാരും നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവംബർ മാസ തിയ്യതിയിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ , നവംബർ തിയ്യതിയിലുള്ള ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ആണ് സമർപ്പിക്കേണ്ടത്. നേരിട്ടോ ദൂതൻ മുഖേനയോ പി.ആർ. ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നൽകാവുന്നതാണ്. ദൂതൻ മുഖേന നൽകുന്നവർ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം.ഫോൺ: 0495 2371096 ക്വട്ടേഷൻ ക്ഷണിച്ചു കോഴിക്കോട് ബീച്ചിലെ തെക്കേ കടൽപ്പാലം വളപ്പിലെയും മാരിടൈം ബോർഡ് ഗസ്റ്റ് ഹൗസിലെയും പഴയ ഗസ്റ്റ് ഹൗസിലെയും തെങ്ങുകളിൽ നിന്നും രണ്ട് വർഷത്തേക്ക് ആദായം എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 13 ന് 12 മണിക്ക് മുമ്പായി കോഴിക്കോട് പോർട്ട് ഓഫീസറുടെ പേരിലുള്ള 5,000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ബേപ്പൂർ തുറമുഖം ഓഫീസിൽ ലഭിച്ചിരിക്കണം. ഫോൺ : 0495 2414863 സാധ്യത പട്ടിക പ്രസിദ്ധീകരിച്ചുകോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 368/2021 ) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.inഫാർമസിസ്റ്റ് നിയമനംഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2430074 താത്ക്കാലിക നിയമനംവനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിവിധ കാര്യാലയങ്ങളിലേക്ക് പോഷൺ അഭിയാൻ പദ്ധതി പ്രകാരം ഒഴിവുളള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി തപാലിലോ നേരിട്ടോ അപേക്ഷ എത്തിക്കണം. വിലാസം: പോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, സിവിൽ സ്റ്റേഷൻ, സി ബ്ലോക്ക്, രണ്ടാം നില, കോഴിക്കോട്, പിൻ 673020 ഗതാഗത നിയന്ത്രണംമണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ആറ് മുതൽ നവംബർ 12 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ചുള്ളിക്കാപറമ്പ് ഭാഗത്ത് നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ്- പന്നിക്കോട്-കാരകുറ്റി-കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്ത് നിന്നും ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ-കാരകുറ്റി-പന്നിക്കോട്- ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. യുവജന കമ്മീഷൻ അദാലത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ നവംബർ 9 രാവിലെ 11 മണി മുതൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2308630.ക്വട്ടേഷനുകൾ ക്ഷണിച്ചു. വടകര ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിലെ ജിഐഎഫ്ഡി സെന്ററിലേക്ക് തുണിത്തരങ്ങൾ വാങ്ങുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 16ന് രാവിലെ 11 മണി. ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0496 2523140 പാരമ്പര്യേതര ട്രസ്റ്റി നിയമനംകോഴിക്കോട് ജില്ല, വടകര താലൂക്കിലെ ശ്രീ. ആയഞ്ചേരി ശിവ ക്ഷേത്രം, ശ്രീ. തിരുവള്ളൂർ ശിവ ക്ഷേത്രം, ശ്രീ. കുവ്വാട്ട് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണമെന്ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഫോൺ : 0490 2321818*ഡോകടർ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യു*രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രേത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിൽ നിയമനം നടത്തുന്നു.ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവിലേക്ക് നവംബര്‍ 11 ന് രാവിലേ 11ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490[11/4, 4:33 PM] +91 95446 02633: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്*അക്കൗണ്ടന്റ് ഒഴിവ്*അഴുത ബ്ലോക്കിലെ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്റര്‍ (എം.ഇ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം, ടാലി, മലയാളം ടൈപ്പ്റ്റൈിംഗ് യോഗ്യതയുളള 23-45 വയസ്സിനടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അഴുത ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ നിയമനം വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി.എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവയോട്കൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല പിന്‍ – 685603 എന്ന വിലാസത്തില്‍ നവംബര്‍ 13 ന് വൈകിട്ട് 5 മണിക്ക് നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അഴുത ബ്ലോക്ക് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232223*ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ*കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നി കോഴ്‌സുകളുടെ റെഗുലര്‍/സപ്പ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം ) 2024 ഫെബ്രുവരി മാസത്തില്‍ നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്, പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ 15.11.2023 വരെ ഫൈന്‍ കൂടാതെയും, 22.11.2023 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈം ടേബിള്‍ ഡിസംബര്‍ മൂന്നാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്.*ടെന്‍ഡര്‍ ക്ഷണിച്ചു*അഴുത ബ്ളോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ ഏഴ് പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും അറിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869232790

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Announcements News

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു,
Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ പി എസ്‌ സി അറിയിപ്പ് 30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍
error: Protected Content !!