ഒരിക്കൽ തന്റെ ഈണത്തിന് ശബ്ദം പകർന്ന പലസ്തീൻ ഗായകർക്കും പലസ്തീൻ ജനതയ്ക്കും ഐക്യദാർഡ്യമാവുമായി സംഗീത സംവിധായകൻ ഉബൈദ് കുന്നക്കാവ്. നേരിൽ കണ്ടിട്ടില്ലെങ്കിലും ശബ്ദം കൊണ്ട് എന്റെ സൃഷ്ടിക്ക് ജീവൻ നൽകിയ ഗന്ധർവാന്മാരെ.നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ പുതിയ ഈണവുമായി ഞാൻ കാത്തിരിക്കാം എന്നാണ് ഉബൈദ് പുന്നക്കാവ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. പലസ്തീൻ ഗായകർ തന്റെ ഈണത്തിന് ജീവൻ നൽകിയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം ഒരു ദേശ ഭക്തി ഗാനം ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ വരികളുടെ അറബി മൊഴിമാറ്റമായിരുന്നു ഗാനം. ഈണമിട്ട വരികൾ ആരെക്കൊണ്ട് പാടിക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ മദ്രാസ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റ് ഹെഡ് ജാഹിർ ഹുസൈനാണ് ഫലസ്തീനി ഗായകരെക്കുറിച്ച് പറഞ്ഞത്. അങ്ങനെ “അഫ്ദലു ദഔലാ അർദുനൽ ഹിന്ദ്…”(ഏറ്റവും നല്ല രാഷ്ട്രം എന്റെ ഇന്ത്യ തന്നെ ആണ്..) എന്ന വരികൾ പലസ്തീൻ ഗായകർ പാടി എന്ന് ഉബൈദ് പുന്നക്കാവ് പറയുന്നു. മറ്റൊരു രാജ്യത്ത് ആയിട്ടും എന്റെ രാജ്യത്തിന്റെ മഹത്വം പാടിയ പാട്ടുകാരെ… ഇന്ത്യൻ ജനത നിങ്ങൾക്ക് ഒപ്പം തന്നെ ആണെന്നും ഉബൈദ് പുന്നക്കാവ് കുറിപ്പിൽ പറയുന്നുഗാസ്സയിലെ കൂട്ടക്കുരുതിക്ക് ഇരയായവരിൽ ഈ പാട്ടുകാരുണ്ടോ എന്നറിയില്ല, മറുലോകത്ത് ആണെങ്കിലും അവിടെയും നിങ്ങൾ എനിക്കായി പാടണം എന്നും അദ്ദേഹം പറയുന്നു.
ജീവിച്ചിരിപ്പുണ്ടെങ്കിൽ പുതിയ ഈണവുമായി കാത്തിരിക്കാം ; പലസ്തീനി ഗായകർക്ക് ഐക്യദാർഡ്യവുമായി സംഗീത സംവിധായകൻ ഉബൈദ് കുന്നക്കാവ്
