തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.നാല് എംഎല്‍എമാരെ പണം നല്‍കി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആര്‍എസിന്റെ ആരോപണം.അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും സർക്കാരിനെ അട്ടിമറിക്കാൻ 100 കോടി രൂപയാണ് തുഷാർ വാഗ്ദാനം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചിരുന്നു.തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ, എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രത്യേക വാർത്താസമ്മേളനം വിളിച്ചാണ് കെസിആർ വിഡിയോ പുറത്തുവിട്ടത്. വിവാദത്തിൽ സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കെ ചന്ദ്രശേഖർ റാവു കത്ത് എഴുതി. ബിജെപിക്ക് എതിരായ തെളിവുകൾ ചൂണ്ടികാട്ടിയാണ് കത്ത്.