Entertainment News

അണ്ണാത്തെ’വരവ് ആഘോഷമാക്കി ആരാധകർ

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ യെ ആഘോഷമാക്കി വരവേറ്റ് ആരാധകർ. കോവിഡ് കാലത്തിനു ശേഷമുള്ള ബിഗ് റീലിസിനു ഗംഭീര വരവേൽപാണ്‌ ലഭിക്കുന്നത്.ദീപാവലി ദിനത്തിൽ പുലർച്ചെ മുതൽ തിയേറ്ററുകളിലേക്ക് വൻ ജനപ്രവാഹമാണ്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും തിയേറ്ററുകളെ വീണ്ടും പഴയ ആവേശത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ആരാധകർ.

അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ ഒരിടവേളയ്ക്ക് ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് സിനിമ ആസ്വദിക്കാം.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായിക നയൻതാരയാണ്. മലയാളി താരം കീര്‍ത്തി സുരേഷ്, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങളില്‍ അണ്ണാത്തെയിലുണ്ട്. ആഘോഷിക്കാനുള്ള ഒരു രജനികാന്ത് ചിത്രം എന്ന നിലയ്‍ക്കുതന്നെയായിരുന്നു അണ്ണാത്തെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!