മടവൂർ ഗ്രാമപഞ്ചായത് കേരളോത്സവം പരിപാടികൾ സാംസ്‌കാരിക സമ്മേളനത്തോട് കൂടി സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിരവധി ആളുകൾ സംബന്ധിച്ചു.
സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. വി. പങ്കജാക്ഷൻ ഉത്ഘാടനം നിർവഹിച്ചു. കെ.ടി. ഹസീന ടീച്ചർ അധ്യക്ഷധ വഹിച്ചു. കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ മുഖ്യഅതിഥി ആയി സംബന്ധിച്ചു. പരിപാടിയിൽ വി. സി. റിയാസ് ഖാൻ, സകീന മുഹമ്മദ്, അലിയ്യി മാസ്റ്റർ, ശശി ചക്കാലക്കൽ, വി. സി. അബ്ദുൽ ഹമീദ് മാസ്റ്റർ, എ.പി. നാസ്തർ, സാബിറ മൊടയാനി, അബു. എ. പി, കെ. അബ്ദുൽ അസീസ് മാസ്റ്റർ, ബൈജു ജോസ്, സ്നേഹ പ്രഭ, ഷൈജ ടീച്ചർ, ത്രിവിക്രമൻ മാസ്റ്റർ, ടി. പി. സിറാജ്, എം.പി. ബാലകൃഷ്ണൻ മാസ്റ്റർ, ജിതേഷ് വിനു, യു. കെ. മുഹമ്മദ് അബ്ദു റഹിമാൻ, കെ. ബിൽസിത്ത്, മുനീർ. എൻ.കെ, കവിത. കെ.എസ് തുടങ്ങിയവർ സംബന്ധിച്ചു.
സിന്ധുമോഹൻ സ്വാഗതവും അബ്ദു റഹിമാൻ നന്ദിയും പറഞ്ഞു.