വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരള നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രശസ്ത വിപ്ലവ ഗായിക ശ്രീമതി പി.കെ. മേദിനി, കേരള നിയമസഭ സന്ദര്‍ശിച്ചു.
സ്പീക്കറുടെ ചേംബറില്‍ എത്തിയ ശ്രീമതി മേദിനിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, നിയമസഭയുടെ ഉപഹാരം നല്‍കി ആദരിച്ചു.
തദവസരത്തില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാര്‍, എം.എല്‍.എ. മാരായ പി.പി. ചിത്തരഞ്ജന്‍, യു. പ്രതിഭ, നിയമസഭാ സെക്രട്ടറി ഡോ. എ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
93-ാം വയസ്സില്‍ പി.കെ. മേദിനി പാടിയ “വയനാടിന്‍ മനതാരില്‍ സ്നേഹം നിറയട്ടെ” എന്ന സംഗീത ആല്‍ബം സ്പീക്കര്‍ പ്രകാശനം നിര്‍വഹിച്ചു.
തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ പഴയ വിപ്ലവ ഗാനങ്ങളും പി.കെ. മേദിനി ആലപിച്ചു.