ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ ആശാഭവനിൽ (പുരുഷൻ) കരാർ അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. വേതനം 24520 രൂപ. യോഗ്യത: പ്ലസ് 2 , ജെ പി എച്ച് എൻ / പ്ലസ് 2 , എ എൻ എം കോഴ്സ് പാസായവർ. പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ : 8714619987 0495 2732454
അനധികൃത മത്സ്യബന്ധനം : ഒമ്പത് യാനങ്ങൾ കസ്റ്റഡിയിലെടുത്തു
ജില്ലയിലെ വിവിധ ഹാർബറുകളിൽ ഫിഷറീസ് വകുപ്പ് ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങ്, കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ കെ എം എഫ് ആർ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ഒമ്പത് യാനങ്ങൾ കസ്റ്റഡിയിലെടുത്തു. 5.60 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ശിൽപ്പശാലയിൽ പങ്കെടുക്കാം
കാസറഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ പി ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ ഒക്ടോബർ 5,6,7 തിയ്യതികളിലായി നടത്തുന്ന അഡ്വാൻസ്ഡ് എക്കണോമെട്രിക് മെതേഡ്സ് ഇൻ സോഷ്യൽ സയൻസ് റിസർച്ച് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അക്കാദമിക്ക് ശിൽപ്പശാലയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0467-2241345

