രവീന്ദ്രൻ മാസ്റ്ററെ ആദരിച്ച് കുന്ദമംഗലം പ്രസ്സ് ക്ലബ്ബ്
കുന്ദമംഗലം: കേരള കൗമുദി പത്രാധിപ സമിതിയുടെ മികച്ച പ്രാദേശിക ലേഖകനുള്ള അവാർഡ് കരസ്ഥമാക്കിയ കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡണ്ടും മുതിർന്ന മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ മാസ്റ്ററെ കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് കുന്ദമംഗലംവ്യാപാരി ഭവനിൽ വെച്ച് ആദരിച്ചു. മുഖ്യാതിഥിയായ കുന്ദമംഗലം സബ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് അദ്ദേഹത്തിന് മൊമെന്റോ നൽകി.പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം സിബ, ഗത്തുള്ള അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ സ്വാഗത പ്രസംഗം നടത്തി. പി കോയ മാസ്റ്റർ, അബൂബക്കർ കുന്ദമംഗലം, ഷാജി കാരന്തൂർ, , മുസ്തഫ നുസ്രി, സർവ്വധമനൻ , മുഹമ്മദ് മാസ്റ്റർ, ലാൽ കുന്ദമംഗലം, നവാസ്,തുടങ്ങിയവർ സംസാരിച്ചു.
തുടർന്നുള്ള പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം സിബഗത്തുള്ള രവീന്ദ്രൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. ശേഷം രവീന്ദ്രൻ കുന്ദമംഗലം മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് ട്രഷറർ ബഷീർ പുതുക്കുടി നന്ദിയും പറഞ്ഞു.