ആദിപുരുഷിന്റെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനെ പ്രഭാസ് വിളിക്കുന്നൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
Prabhas angry reaction after teaser on producer #BhushanKumar and director #OmRaut @PrabhasRaju @kritisanon @mesunnysingh @TSeries @aajtak @ZeeNews @omraut pic.twitter.com/hRBgoTTWee
— Nandan kumar (@nandankumarabhi) October 3, 2022
ഓം എന്‍റെ റൂമിലേക്ക് ഒന്ന് വരൂ’ എന്നാണ് പ്രഭാസ് വീഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് കലിപ്പിലായ പ്രഭാസ് സംവിധായകനെ ‘പഞ്ഞിക്കിടാന്‍’ വിളിക്കുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ആദിപുരുഷ് കുട്ടികള്‍ക്കും ഫാമിലി ഓഡിയന്‍സിനും വേണ്ടി നിര്‍മിച്ച ചിത്രമാണെന്നാണ് പ്രഭാസ് പറഞ്ഞത്. സ്ത്രീകള്‍ക്ക് പോലും എന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളുണ്ട്. കൊമേഴ്സ്യല്‍ സിനിമ എന്ന നിലയില്‍ കൂടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഫാന്‍സിനും സന്തോഷമാകുമെന്നും പ്രഭാസ് പറഞ്ഞു.
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടു. അടുത്ത വർഷം ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്.അയോധ്യയില്‍ സരയൂ തീരത്തുവെച്ച് വിപുലമായ ചടങ്ങോടെയാണ് ‘ആദിപുരുഷിന്റെ ടീസറും പോസ്റ്ററും റിലീസ് ചെയ്തത്.