ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നീക്കംചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഏകലക്ഷ്യം താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകര്‍ക്കുകഎന്നുളളതാണ്.
ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികള്‍ എന്നിവയടങ്ങുന്ന സംവിധാനത്തെ തകര്‍ക്കാനാണ്പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നാം മോദി സര്‍ക്കാരിനെതിരായി യുദ്ധം ചെയ്ത് കരിനിയമങ്ങളെ നീക്കം ചെയ്യും. കോണ്‍ഗ്രസ്അധികാരത്തില്‍ വന്നാല്‍ ഈ കരിനിയമങ്ങള്‍ എടുത്തുകളയുമെന്ന്ഞാന്‍ ഉറപ്പുനല്‍കുന്നു’, രാഹുല്‍ പറഞ്ഞു.
‘ഖേടി ബചാവോ യാത്ര’യുടെ ഭാഗമായിബധാനി കാലാനില്‍നിന്ന് ജത്പുര വരെ രാഹുല്‍ ട്രാക്ടര്‍ റാലി നയിച്ചു കാര്‍ഷിക നിയമത്തോടുളള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ട് മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.