കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് 1.017 കിലോഗ്രാം സ്വർണം പിടികൂടി മലപ്പുറം പോലീസ്.കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ് പിടികൂടിയത്.ഇന്ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ ഐഎക്‌സ്-356 ലെ യാത്രകാരനായിരുന്നു ഇയാൾ. സംശയത്തെ തുടർന്ന് എയ്ഡ് പോസ്റ്റിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി സമ്മതിച്ചത്.എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ തെളിഞ്ഞു.
കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം;ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി പിടിയിൽ

