ഫാഷനില്‍ പുതിയ പരീക്ഷണങ്ങൾ എപ്പോഴും ബോളിവുഡ് നടി ആലിയ ഭട്ട് നടത്താറുണ്ട്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രചാരണത്തിൽ എത്തിയ ആലിയ ആണ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
അമ്മയാകാന്‍ ഒരുങ്ങുന്ന താരം തന്റെ ഗര്‍ഭാവസ്ഥ പോലും പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം . ഹൈദരാബാദില്‍ നടന്ന പ്രീറിലീസ് ഇവന്റില്‍ ധരിച്ച പിങ്ക് ഷറാറ സെറ്റ് ആണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.ഷറാറയുടെ പിന്നില്‍ ‘ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ രണ്ടു കുട്ടികള്‍ക്കാണ് ആലിയ ജന്മം നല്‍കുന്നതെന്ന് പറഞ്ഞു. അതിലൊന്ന് ബ്രഹ്മാസ്ത്രയാണ്. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിയ തിരിഞ്ഞുനിന്ന് ഷറാറയില്‍ എഴുതിയ ‘ബേബി ഓണ്‍ ബോര്‍ഡ്’ കാണിച്ചുകൊടുക്കുകയായിരുന്നു.എന്നാല്‍, ചിലര്‍ ഈ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്തു ധരിക്കണമെന്നും അതില്‍ എന്ത് എഴുതണമെന്നതും ആലിയയുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് ഇവര്‍ പറയുന്നു. ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും.
ബേബി ഓണ്‍ ബോര്‍ഡ് ഔട്ട്ഫിറ്റിൽ തിളങ്ങി ആലിയ;വിമർശനം

