2021 പകുതി വരെ കൊവിഡ് 19 ന് വാക്സിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ വാക്സിന് പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല. നേരത്തെ അമേരിക്ക ഒക്ടോബറോടെ വാക്സിന് വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് അമേരിക്കയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ക്കണ്ടാണ് അമേരിക്കയുടെ വാക്സിന് പ്രഖ്യാപനം. അതേസമയം റഷ്യ കണ്ടെത്തിയ വാക്സിനിലും ലോകാരോഗ്യസംഘടന തൃപ്തരല്ല.

