Trending

സൂര്യൻ, ചന്ദ്രൻ സത്യം എന്നിവയെ മറക്കാനാവില്ല; ശ്രീ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി

രാഹുൽഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധി പ്രതികരണവുമായെത്തി. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാവയെന്ന് ശ്രീ ബുദ്ധനെ ഉദ്ധരിച്ചുക്കൊണ്ട് പ്രിയങ്ക ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

രാഹുൽ ഗാന്ധിയുടെ കുറ്റം സുപ്രീംകോടതി സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളിൽ അന്തിമവിജയം രാഹുൽജിക്ക് ഒപ്പം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്തിരിക്കുന്നു.അദ്ദേഹത്തിന്റെ ചോദ്യശരങ്ങളെ ഭയക്കുന്ന മോദിക്ക് പാർലമെന്റിൽ ഇനിയും ഭയന്നിരിക്കാമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!