National News

കേന്ദ്ര സർക്കാരിന്റേത് തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ വായ് മൂടിക്കെട്ടുന്ന സമീപനം; കെ സി വേണുഗോപാൽ

ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ വായ് മൂടിക്കെട്ടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
‘‘കേന്ദ്രസർക്കാരിനെതിരെ ആര് ശബ്ദിച്ചാലും അവരെ അയോഗ്യനാക്കുക, ജയിലിൽ അടയ്‌ക്കുക തുടങ്ങിയവയാണ് ഇന്നത്തെ ഭരണകൂടം ഉപയോഗിച്ചരുന്ന മാർഗം. സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനെതിരായിട്ടുള്ള വ്യക്തമായ സന്ദേശമാണ്. തെറ്റുകൾക്കെതിരെ ശബ്ദിക്കുന്നവർക്ക് അവരുടെ ശബ്ദം ന്യായമെങ്കിൽ കോടതിയുടെ സംരക്ഷണമുണ്ടാകും എന്നതാണ് വിധി ചൂണ്ടിക്കാട്ടുന്നത്. കോടതി ഉത്തരവിന്റെ പകർപ്പ് വന്നാലുടനെ എംപി സ്ഥാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെടും’’– കെ.സി.വേണുഗോപാൽ പറഞ്ഞു.

അദാനി–മോദി ബന്ധം പാർലമെന്റിൽ ചർച്ച ചെയ്ത അന്നു മുതൽ തുടങ്ങിയതാണ് കേസിന്റെ ഗതി. ഗുജറാത്തിലെ കോടതികൾ ചെയ്ത കാര്യമാണ് സുപ്രീംകോടതി പറഞ്ഞത്. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ള കോൺഗ്രസ് പാർട്ടി കേസുകളെ നിയമപരമായി നേരിടുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!