Local News

മ​ല​യോ​ര ഹൈ​വേ 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

ബാ​ലു​ശ്ശേ​രി: മ​ല​യോ​ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മ​ല​യോ​ര ഹൈ​വേ 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ക​ക്ക​യം 28ാം മൈ​ൽ-​പ​ടി​ക്ക​ൽ​വ​യ​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ 13 ജി​ല്ല​ക​ളി​ലാ​ണ് മ​ല​യോ​ര ഹൈ​വേ നി​ർ​മി​ക്കു​ന്ന​ത്. ആ​കെ 1136 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള​ള ഹൈ​വേ​ക്ക് കി​ഫ്ബി​യി​ൽ​നി​ന്നും 2985 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 133 കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ന​ങ്ങാ​ട്കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 47 കോ​ടി രൂ​പ ചെ​ല​വി​ട്ട് എ​ഴു കി​ലോ​മീ​റ്റ​ർ നീ​ള​വും 12 മീ​റ്റ​ർ വീ​തി​യു​മു​ള്ള റോ​ഡാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ക​ക്ക​യം, തോ​ണി​ക്ക​ട​വ്, ക​രി​യാ​ത്തും​പാ​റ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി കൂ​ടി​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഡ്വ. കെ.​എം. സ​ചി​ൻ​ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എം കു​ട്ടി​കൃ​ഷ്ണ​ൻ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പോ​ളി കാ​രാ​ക്ക​ട, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റം​സീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​കെ. ഹ​സീ​ന, ലീ​ബ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റൈ​ജ സ​മീ​ൻ, ലാ​ലി രാ​ജു, ജെ​സി ജോ​സ​ഫ്, അ​രു​ൺ റോ​യ്, ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, കെ.​കെ. ബാ​ബു, അ​മ്പാ​ടി ബാ​ബു​രാ​ജ്, പി. ​സു​ധാ​ക​ര​ൻ, എ​ൻ.​എം. നാ​രാ​യ​ണ​ൻ കി​ടാ​വ്, വി.​കെ.​സി ഉ​മ്മ​ർ മൗ​ല​വി, ബേ​ബി പൂ​വ​ത്തി​ങ്ക​ൽ എ​ൻ. കൂ​ട്ട്യാ​ലി, എ​സ്. ദീ​പു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ആ​ർ.​എ​ഫ്.​ബി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം. ​അ​ശോ​ക് കു​മാ​ർ സ്വാ​ഗ​ത​വും കെ. ​ന​ന്ദി​യും പ​റ​ഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!