Entertainment News

ആദിത്യ കരികാലനായി വിക്രം; നന്ദിനിയായി ഐശ്വര്യ റായ്;പൊന്നിയിന്‍ സെല്‍വന്റെ ക്യാരക്റ്റര്‍ ലിസ്റ്റ് വൈറലാവുന്നു

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവം.പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്‌നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്‌നം വ്യക്തമാക്കിയിരുന്നു.
കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നും മണിരത്‌നം അറിയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ക്യാരക്റ്റര്‍ ലിസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത് ട്വിറ്ററിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രചരിക്കുന്നത്. ചിത്രത്തിലെ 31 കഥാപാത്രങ്ങളുടെ പേരും ആരൊക്കെയാണ് കഥാപാത്രങ്ങളാവുന്നതും എന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്.
വിക്രം മുതല്‍ ഐശ്വര്യ റായ് വരെയുള്ളവരുടെ വിവരങ്ങള്‍ പട്ടികയിലുണ്ട്.മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജയറാം, ലാല്‍, റിയാസ് ഖാന്‍, റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. കാര്‍ത്തി ചെയ്യുന്ന വന്ധിയതേവന്റെ പെയറാണ് തൃഷ. ഐശ്വര്യ റായിയുടെ കഥാപാത്രം ചിത്രത്തിലെ വില്ലന്‍ വേഷമാണ് ചെയ്യുന്നത്. നന്ദിനി/ മന്ദാഗിനി എന്നാണ് കഥാപാത്രത്തിന്റെ പേര്.

രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. .
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്‍ഡത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കതാപാത്രങ്ങള്‍.
എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!