Trending

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം; കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിക്കും. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമര്‍പ്പിക്കുക.

സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിനിമ സംഘടനകള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കടന്നാക്രമണം അംഗീകരിക്കാന്‍ ആവില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം അയക്കുന്നത്.ബോര്‍ഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം നാളെയാണ് സമര്‍പ്പിക്കുക. നാളെ രാവിലെ 10 മണിക്ക് ഹൈക്കോടതി സിനിമ കാണാന്‍ ഇരിക്കെയാണ് സംഘടനകളുടെ നീക്കം. സിനിമ കണ്ടത്തിനു ശേഷം ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!