Trending

ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം; ആരോഗ്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി. ആരോഗ്യമന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലും മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സുരക്ഷ കൂട്ടിയത്. നൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനതല പ്രതിഷേധത്തിനാണ് വിവിധ പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലടക്കം വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ സംഘടനകൾ സംഘടിപ്പിച്ചിട്ടുള്ളത്.

മന്ത്രി പോകുന്ന ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ ഓരോ സ്ഥലത്തും കൂടുതൽ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിനെതിരെ നിരന്തരം വിവാദങ്ങൾ ഉയരുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവും ഡോ ഹാരിസ് ഹസന്റെ വെളിപ്പെടുത്തലും യോഗത്തിൽ ചർച്ചയായേക്കും.

സുരക്ഷാ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്നാണ് വിലയിരുത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്കും നീക്കമുണ്ട്. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്ന് വിലയിരുത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!