National News

സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം;ഖലിസ്ഥാൻ അനുകൂലികൾ തീയിട്ടു

യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് ദിയ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവാക്കി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺസുലേറ്റിന് തീയിടുന്നതിന്റെ വീഡിയോ ഖലിസ്താൻ അനുകൂലികൾ പുറത്തുവിട്ടിട്ടുണ്ട്.

“സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. യുഎസിലെ നയതന്ത്ര കേന്ദ്രങ്ങൾക്കോ വിദേശ നയതന്ത്രജ്ഞർക്കോ നേരെയുള്ള ആക്രമണം ക്രിമിനൽ കുറ്റമാണ്” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു. അഞ്ച് മാസത്തിനിടെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിലും ഖലിസ്താൻ അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!