വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ പിടികൂടിയിട്ടും ഭീതിയിൽ കഴിയുന്ന കുടുംബത്തിനെ വീട്ടിലെത്തി ആശ്വാസിപ്പിച്ച് കുന്ദമംഗലം സി ഐ യൂസ്ഫ് നടുത്തറമ്മൽ.
മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ യു അഷ്റഫ് സഖാഫിയെ 2022 ഡിസംബർ ഏഴിനാണ് അയൽവാസിയായിരുന്ന മുഹമ്മദ് ഷമീർ വെട്ടി പരുക്കേൽപ്പിച്ചത്.കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.അറസ്റ്റിലായ പ്രതി ഇപ്പോളും റിമാന്റിലാണ്. തിരിച്ചു വന്നാൽ വീണ്ടും ഇയാൾ അക്രമം നടത്തുമോ എന്ന സംശയത്തിലാണ് അഷ്‌റഫ് സഖാഫിയും കുടുംബവും ദിവസങ്ങൾ തള്ളിനീക്കുന്നത്. അക്രമം ഭയന്ന് വീട് മാറി താമസിക്കാനുള്ള ഒരുക്കങ്ങൾ വരെ കുടുംബം ആലോചിക്കുകയാണ്.
വധശ്രമത്തിൽ നിന്നും രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടി കയറിയിട്ടും പിന്തുടർന്ന് മാരകമായി വെട്ടി പരുക്കേൽപ്പിച്ച പ്രതി വീണ്ടും അക്രമത്തിന് മുതിരാൻ സാധ്യത ഏറെ ഉണ്ടെന്ന് മതപണ്ഡിതൻ്റെ
കുടും ബംപറയുന്നുണ്ട്. ഒറ്റക്ക് പുറത്തിറങ്ങാൻ മടിക്കുന്ന കുടുംബം കുട്ടികളെ സ്കൂളിലേക്കും,മദ് റസയിലേക്കും മറ്റും അയക്കാൻ ഭയപ്പെടുകയാണ്.ഈ വിവരം അറിഞ്ഞതോടെയാണ് സി ഐ വിട് സന്ദർശിച്ച് കുടുംബത്തിന് യാതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പ് കൊടുത്തത് .പ്രതി പിടിയിലായങ്കിലും ഇയാൾക്ക് ഒളിവിൽ കഴിയാൻ ഒത്താശ ചെയ്തവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ടെന്നും സി.ഐ പറഞ്ഞു.
സർവ്വകക്ഷി ആക്ഷൻ കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ എന്നിവരും വീട് സന്ദർശിച്ചു.,

