കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് കോഴിക്കോട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന് തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു.എം.സി.എച്ച്.ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ.ടി.എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്.മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ഭക്ഷണ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് വീട്ടിൽനിന്നു പോയത്.
കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ യുവാവിന് ദാരുണാന്ത്യം

