News

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും.


30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും നോർക്ക നൽകും.
തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന, പലിശ സബ്സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ www.norkaroots.org ലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)  ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!