Trending

പ്രവേശനോത്സവത്തിൽ പോക്‌സോ പ്രതി മുഖ്യാതിഥി; ഹെഡ്‍മാസ്റ്റർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവ ചടങ്ങിലെ മുഖ്യതിഥിയായ സംഭവത്തിൽ ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.സ്പോൺസറാകാം പോക്സോ കേസ് പ്രതിയായ മുകേഷ് നായരെ ക്ഷണിച്ചതെങ്കിലും ഹെഡ്‍മാസ്റ്റർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുകേഷ് എം നായരെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സ്പോൺസറാണ് ക്ഷണിച്ചതെന്നുമാണ് സ്കൂൾ അധികൃതര്‍ നല്‍കിയ വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!