കുന്ദമംഗലം കാരന്തൂര്‍ സ്വദേശിയായ യുവാവിന് കോവിഡ 19 സ്ഥിരീകരിച്ചു. ചെന്നെയില്‍ നിന്നും എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നെയില്‍ ബാങ്ക് അസിസ്റ്റന്‍ര് മാനേജരായ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് കോവിഡ് ഹോട്ട്‌സപോട്ട് ആയതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ചെന്നെയില്‍ നിന്നും ബൈക്കില്‍ വരുകയായിരുന്നു.
24 ാം തിയ്യതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ കുന്ദമംഗലത്തേക്ക് വരാതെ കരുരുവട്ടൂരിലുള്ള അമ്മയുടെ തറവാട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് രോഗമുണ്ടെന്ന സംശയത്താല്‍ ആരോടും സമ്പര്‍ക്കം പുലര്‍ത്താതെ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

