ചാത്തമംഗലത്ത് വാഹനപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. കുറ്റിക്കാട്ടൂര്‍ സ്വദേശി ആലി(49) ആണ് മരണപ്പെട്ടത്. ചാത്തമംഗലത്ത് നിന്ന് പണി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകും വഴിയാണ് അപകടം. ആര്‍ടിഒ ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്ന കലാം എന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജുമൈലയാണ് ആലിയുടെ ഭാര്യ. രണ്ട് പെണ്മക്കളുണ്ട്.
ചാത്തമംഗലത്ത് വാഹനപകടം; സ്കൂട്ടര്‍ യാത്രക്കാരന് മരണപ്പെട്ടു

