Trending

പഹൽഗാമിൽ ഭീകരാക്രമണം; വ്യാപാരിയെ കസ്റ്റഡിയിലെടുത്തു എൻ.ഐ എ

പഹൽഗാമിൽ ഭീകരാക്രമണത്തിന് 15 ദിവസം മുമ്പ് പ്രദേശത്ത് കട ആരംഭിച്ച വ്യാപാരിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തു. സംഭവദിവസം ഇയാൾ കടതുറന്നിരുന്നില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സംഭവദിവസം കടതുറക്കാതിരുന്ന വ്യാപാരിയെപ്പറ്റി വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഭീകരാക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എൻഐഎ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, കുതിര സവാരിക്കാർ, വിവിധ വിനോദപ്രവർത്തനത്തൊഴിലാളികൾ അടക്കമുള്ള നൂറോളം പ്രദേശവാസികളെ ഇതിനകം തന്നെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് വിവരം.സിപ് ലൈൻ ഓപ്പറേറ്ററെ സംശയാസ്പദകരമായി എൻഐഎ നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. വിനോദ സഞ്ചാരികളിൽ ഒരാൾ പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ചോദ്യംചെയ്യലിന് ശേഷം ഇയാൾക്ക് എൻഐഎ ക്ലീൻ ചിറ്റ് നൽകി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!