കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേല്‍. ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററുമടക്കം ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി അറിയിച്ചു.
ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കേണ്ടതുണ്ട്’ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.ഇന്ന് മുതലാണ് ഉപകരണങ്ങള്‍ കയറ്റി അയക്കുക.
കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ

