അമേരിക്കയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് ഈ വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്സിന് കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. വരുന്ന സെപ്റ്റംബറോടെ സ്കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വാക്സിന് കണ്ടെത്തുന്ന കാര്യത്തില്‍ മറ്റൊരു രാജ്യം അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും അതില്‍ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്സിന് കണ്ടെത്തുന്നത് എങ്കില്‍ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. താനത് കാര്യമാക്കുന്നില്ലെന്നും ഫലം ലഭിക്കുന്ന വാക്സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു ഗവേഷണ പ്രക്രിയ മനുഷ്യശരീരത്തില്‍ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരാണെന്നും എന്താണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമായ ബോദ്ധ്യമുള്ളവരാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

