Trending

മാലിന്യ മുക്ത നവകേരളം; അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് സമാപനം കുറിച്ചുകൊണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, ഓഫീസ്, വിദ്യാലയം/കലാലയം, അംഗൻവാടി, സമ്പൂർണ ശുചിത്വ ടൗൺ, വാർഡ് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തി.കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ ജീവനക്കാർ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവയുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്.ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി എ ഷിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ഇസ്മായിൽ, ടി പി ബബിത്ത്, വി പി പ്രകാശൻ, പ്രദീപ് ചോമ്പാല, പി കെ പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം സുനീർ കുമാർ, വിഇഒ പി വി പ്രത്യുഷ തുടങ്ങിയവർ സംസാരിച്ചു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!