പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് വിറക് കെട്ടുകൾ വിതരണം ചെയ്തു് പ്രതിഷേധിച്ചു. ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ ഉൽഘാടനം ചെയ്തു.പ്രസിഡണ്ടു് സി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി പി.കൌലത്തു് സ്വാഗതം പറഞ്ഞു., മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ, പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടു് സുഹറാബി,ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ.സീനത്ത്, ഷറഫുന്നി സ മാവൂർ , പൊതാത്ത് മുഹമ്മദ് ഹാജി, പി.എം.സൗദ, സഫിയ മാക്കിനിയാട്ട്, നസീറബഷീർ, ഷമീന വെള്ളക്കാട്ടു്, ആബിദ ഒളവണ്ണ, ബുഷ്റ-പി. വി.കെ.ഷരീഫ, ജ്യു മൈല ,ഫാത്തിമ ജസ്ലി, യു.സി.ബുഷ്റ, ഷാഹിന, സുഹറ .കെ., സമീറ അരീപ്രം , ഇ.പി.വത്സല എന്നിവർ പ്രസംഗിച്ചു.