അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാർലിമെന്റിൽ സ്നേഹ പ്രഭയ്ക്ക് ആദരം.മാർച്ച് 6 ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വിശിഷ്ട വനിതകളെ ആദരിക്കൽ ചടങ്ങ് നടക്കുന്നത്.
ചെറിയ കുട്ടികൾ മുതൽ പ്രായമായവരെഅടക്കം വർഷങ്ങളായി നീന്തൽ പരിശീലിപ്പിക്കുകയും ഈ വർഷം മാത്രം 800 ലധികം ആളുകളെ സ്നേഹ പ്രഭ നീന്തൽ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി വൈസ് ചെയർമാനും ചീഫ് ഇൻസ്ട്രക്ടറുമായ സ്നേഹ പ്രഭ ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ജനശബ്ദം നൽകിയ വാർത്തയിലൂടെ കൂടുതൽ ജനങ്ങൾക്ക് സഹായം എത്തിക്കാനായി സ്നേഹപ്രഭയ്ക്കും സാധിച്ചിട്ടുണ്ട്