Local News

കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ലുക്കീമയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ്

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാത്യശിശുസംരക്ഷണ ആശുപത്രിയിലെ ലൂക്കിമിയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. അതീവശ്രദ്ധ നൽകുന്ന വാർഡ് ആയതിനാൽ വാർഡിലുള്ള മുപ്പത് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ശിശുരോഗ വിഭാഗം മേധാവി ഡോ അജിത്ത് കുമാറിന് കൈമാറി. കളിപ്പാട്ടങ്ങൾ അണുവിമുക്തമായതിനു ശേഷം അദ്ദേഹം കുട്ടികൾക്ക് കൈമാറി. എൻ എസ് എസ് ലീഡർ ശോഭിത്ത് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ എന്നിവർ നേതൃത്വം നൽകി. എൻ എസ് വോളൻ്റിയർമാരായ ദിനു, റിയ, അനിരുദ്ധ്, തീർത്ഥ , മാളവിക എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!