കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ബി.ജെ.പി നേതാവ് അഭയ് ഗണ്‍പത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുളള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിന് നടക്കും. അഹമ്മദ് പട്ടേല്‍ 2020 നവംബര്‍ 25നും അഭയ് ഗണ്‍പത്രേയ ഭരദ്വാജ് 2020 ഡിസംബര്‍ ഒന്നിനുമാണ് അന്തരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫിസറെ തെരഞ്ഞെടുപ്പ് നിരീക്ഷകനായും കമ്മീഷന് നിയമിച്ചിട്ടുണ്ട്.